30-sob-very-rev-p-o-ninan

മല്ലപ്പള്ളി: സി.എസ്.ഐ മദ്ധ്യകേരള മഹാഇടവക സീനിയർ വൈദികനും ആന്ധ്ര മിഷൻ പ്രഥമ മിഷനറിയുമായിരുന്ന
പനവേലിൽ വെരി. റവ. പി. ഒ. നൈനാൻ(88) നിര്യാതനായി.

ഭൂമിക്കടിയിലെ ജലസ്രോതസുകൾ കണ്ടെത്തുന്നതിന് പ്രത്യേക വൈദഗ്ദ്ധ്യം ഉണ്ടായിരുന്ന അദ്ദേഹം 7500 കിണറുകൾക്ക് സ്ഥാനം കണ്ടിട്ടുണ്ട്.
ഭാര്യ: നല്ലാനിക്കുന്ന് വെട്ടിനിൽക്കുന്നതിൽ പരേതയായ ഡോ. നാൻസി നൈനാൻ. മക്കൾ: ഡോ. നീസോണി (സണ്ണീസ് ക്ലിനിക്ക് വെണ്ണിക്കുളം), പരേതയായ നിർമ്മല, നിസിമാണി (അദ്ധ്യാപിക, ബേക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂൾ, കോട്ടയം), ഡോ. ഉമ്മൻ പി. നൈനാൻ (നിർമ്മൽ, ഗവ. ഹോമിയോ ക്ലിനിക്, എഴുമറ്റൂർ, നാൻസി ഹോമിയോ ക്ലിനിക്, തുകലശ്ശേരി), ഡോ. ഗ്രേസ് നിഷ ബിഞ്ചു, (ജുനിയ ഹോമിയോ ക്ലിനിക്, താഴത്തുമൺ). മരുമക്കൾ: വെണ്ണിക്കുളം പൂവേലിൽ ഡോ. സോണി (സണ്ണീസ് ക്ലിനിക്, വെണ്ണിക്കുളം), ഒളശ്ശ വലിയവീട്ടിൽ മാണി ജോസഫ് (ജില്ലാ പ്രോജക്ട് കോഡിനേറ്റർ, എസ്. എസ്. കെ. കോട്ടയം), ഏനാത്ത് മുല്ലവേലിൽ ഡോ. ബിന്ദു നിർമ്മൽ (നാൻസി ഹോമിയോ ക്ലിനിക്, മല്ലപ്പള്ളി), തിരുവനന്തപുരം പാലമറ്റം റവ. ബിഞ്ചു വർഗീസ് കുരുവിള (വികാരി, സി. എസ്. ഐ. ചർച്ച്, താഴത്തുമൺ).