kudumbasree

ആദ്യഘട്ട പരിശീലനം 150 പേർക്ക്

തിരുവനന്തപുരം:പുതുതായി ചുമതലയേറ്റ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺമാർക്കുള്ള പഞ്ചദിന റസിഡൻഷ്യൽ പരിശീലന പരിപാടി ചുവട് 22ന് തുടക്കമായി.14ജില്ലകളിൽ നിന്നുള്ള 150 സി.ഡി.എസ് ചെയർപേഴ്സൺമാരാണ് ആദ്യ ബാച്ച് പരിശീലനത്തിൽ പങ്കെടുക്കുന്നത്.നാലാഞ്ചിറ മാർ ഗ്രിഗോറിയോസ് റിന്യുവൽ സെന്ററിൽ നടക്കുന്ന ക്യാമ്പിന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ പി.ഐ.ശ്രീവിദ്യ തുടക്കംകുറിച്ചു. ഏഴ് ബാച്ചുകളിലായി സംസ്ഥാനത്തെ 1070 സി.ഡി.എസ് ചെയർപേഴ്സൺമാർക്കും പരിശീലനം നൽകും. കുടുംബശ്രീ പരിശീലന ടീം അംഗങ്ങളായ 30 പേർ ചേർന്നാണ് 22ന് പരിശീലനം നൽകുന്നത്.സെപ്തംബർ 5നകം ഏഴ് ബാച്ചുകളുടെയും പരിശീലനം പൂർത്തിയാക്കും.കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ നിഷാദ്.സി.സി,​ശ്രീകണ്ഠൻ,വിപിൻ വിൽഫ്രഡ്,വിദ്യ നായർ.വി.എസ് എന്നിവർ സംസാരിച്ചു.