തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ സ്പീച്ച് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് (കെ.എസ്.എസ്.എന്റെ ശ്രുതി തരംഗം പദ്ധതി പ്രകാരം) വാക് ഇൻ ഇന്റർവ്യൂ നടത്തും. ബി.എ.എസ്.എൽ.പി/പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ ഇൻ എ.വി.ടി ആൻഡ് ആർ.സി.ഐ രജിസ്‌ട്രേഷനുള്ളവർക്ക് അപേക്ഷിക്കാം.പി.എസ്.സി നിയമപ്രകാരമുള്ള പ്രായപരിധി ബാധകം. ഒരു വർഷമാണ് കാലാവധി. പ്രതിമാസ വേതനം 22,290 രൂപ.ആഗസ്റ്റ് 3ന് രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളേജ്,പ്രിൻസിപ്പലിന്റെ കാര്യാലയത്തിലാണ് ഇന്റർവ്യൂ. ഉദ്യോഗാർത്ഥികൾ ജനനത്തീയതി,വിദ്യാഭ്യാസ യോഗ്യത,പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകണം.