vishnu-lal-18

കൊട്ടാരക്കര: കാണാതായ യുവാവിനെ വീടിന് സമീപത്തെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വല്ലം ശോഭ ഭവനത്തിൽ ഓട്ടോ ഡ്രൈവറായ ലാലുവിന്റെ മകൻ വിഷ്ണുലാലാണ് (18) മരിച്ചത്. രണ്ടുദിവസം മുമ്പ് വിഷ്ണുലാലിനെ കാണാനില്ലെന്ന് ബന്ധുക്കൾ കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടത്. ലാലുവും ഭാര്യയും പിണങ്ങി രണ്ട് വീടുകളിലാണ് കഴിഞ്ഞിരുന്നത്. ലാലുവിനൊപ്പമായിരുന്നു വിഷ്ണുലാൽ താമസിച്ചിരുന്നത്. സംഭവത്തിൽ ദുരൂഹതകളില്ലെന്ന് പൊലീസ് പറഞ്ഞു.