kulathoor

പാറശാല:കിഴങ്ങ് വിള ഗവേഷണ കേന്ദ്രമായ സി.ടി.സി.ആർ.ഐ വികസിപ്പിച്ച മരച്ചീനി വളം കാർഷിക ഗ്രാമമായ കുളത്തൂരിൽ പരീക്ഷിക്കും.മരച്ചീനിക്കായി കാർഷിക കാലാവസ്ഥ മേഖലാ അടിസ്ഥാനത്തിൽ വികസിപ്പിച്ച വളമിശ്രിതമാണ് പരീക്ഷണം നടത്തുന്നത്.മാവിളക്കടവ് ഭഗവതിവിള എലായിലെ തിരഞ്ഞെടുത്ത ഇരുപത്തിയഞ്ച് കർഷക തോട്ടങ്ങളിലാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ കേന്ദ്രം പരീക്ഷണം നടത്തുന്നത്.സി.ടി.സി.ആർ.ഐ ക്രോപ്പ് പ്രൊഡക്ഷൻ വിഭാഗം മേധാവി ഡോ.ജി.ബൈജു കർഷകർക്ക് വളമിശ്രിതം വിതരണം ചെയ്തു.സീനിയർ ടെക്‌നിഷ്യൻ ഡി.ടി.റെജിൻ,കുളത്തൂർ അസിസ്റ്റന്റ് കൃഷി ഓഫീസർ അനൂപ് എന്നിവർ പരീക്ഷണ തോട്ടങ്ങൾ ക്രമീകരിച്ചു.