തിരുവനന്തപുരം:സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജില്ലയിലെ 10,000 കേന്ദ്രങ്ങളിൽ പതാക വന്ദനം നടത്തും.ഡി.സി.സി പ്രസിഡന്റ് പാലോട് രവിയുടെ അദ്ധ്യക്ഷതയിൽ ജില്ലാ നേതൃയോഗത്തിന് രൂപം നൽകി. ഓരോ ബൂത്തിലെയും നാല് കേന്ദ്രങ്ങളിൽ പൊതുയോഗം നടത്തിയാണ് പതാകവന്ദനം സംഘടിപ്പിക്കുന്നത്.നവസങ്കല്പ പദയാത്ര ഒാഗസ്റ്റ് ആദ്യവാരം പതാകവന്ദനത്തിന് മുന്നോടിയായി നടത്തും.ഓഗസ്റ്റ് 14ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ 200 കേന്ദ്രങ്ങളിലായി 'ഗാന്ധി എന്ന വെളിച്ചം' വിഷയത്തെ ആസ്പദമാക്കി സാംസ്‌കാരിക സദസുകൾ സംഘടിപ്പിക്കും.എം.വിൻസെന്റ് എം.എൽ.എ,വി.പ്രതാപചന്ദ്രൻ,ജി.എസ്. ബാബു,ജി.സുബോധൻ,വി.എസ്.ശിവകുമാർ,പീതാംബര കുറുപ്പ്,കരകുളം കൃഷ്ണ പിള്ള,ടി.ശരശ്ചന്ദ്ര പ്രസാദ്,പി.കെ.വേണുഗോപാൽ,ഷിഹാബ്ദീൻ കാരിയത്ത്,ഡി.സി.സി ഭാരവാഹികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.