
തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ അഞ്ചാം തവണയും ഗുണ്ടാനിയമപ്രകാരം അറസ്റ്റുചെയ്തു.പേരൂർക്കട തുരുത്തുംമൂല അടുപ്പുകൂട്ടാൻപാറ പുതുവൽ പുത്തൻ വീട്ടിൽ ഉണ്ണി എന്ന ശ്രീജിത്തി (36) നെയാണ് സിറ്റി സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമിന്റെ സഹായത്തോടെ പേരൂർക്കട പൊലീസ് നെടുമങ്ങാട് പത്താം കല്ലിൽ നിന്ന് അറസ്റ്റുചെയ്തത്.
നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ഇയാൾ ജാമ്യത്തിൽ പുറത്ത് നിൽക്കുന്നത് പ്രദേശവാസികളുടെ ജീവിതത്തിന് ഭീഷണിയാണെന്ന് കാണിച്ച് ഡി.സി.പി (ക്രമസമാധാനം) നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ജില്ലാ കളക്ടർ ഉത്തരവു പുറപ്പെടുവിക്കുകയായിരുന്നു. വധശ്രമം,കവർച്ച, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റകൃത്യങ്ങളിലേർപ്പെട്ട് ഗുണ്ടാനിയമപ്രകാരം നാല് തവണയായി രണ്ടര വർഷത്തോളം കരുതൽത്തടങ്കൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.