
തിരുവനന്തപുരം: കെൽട്രോണിൽ ഗവൺമെന്റ് അംഗീകൃത കോഴ്സുകളായ കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ്, മൊബൈൽ ഫോൺ ടെക്നോളജി, ഡി.സി.എ, പി.ജി.ഡി.സി.എ, അക്കൗണ്ടിംഗ്, വെബ്ഡിസൈനിംഗ് ആൻഡ് ഡെവലപ്മെന്റ്, ഡാറ്റ എൻട്രി, സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സുകളിലേക്കുള്ള അപേക്ഷകൾക്ക് തിരുവനന്തപുരത്തുള്ള സ്പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിലോ 0471-2337450, 8590605271 നമ്പരുകളിലോ ബന്ധപ്പെടണം.
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ഗവേഷണശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്സസ് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദാനന്തര ബിരുദം. ഗൂഗിൾഫോം മുഖേന അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 20. വിശദാംശങ്ങൾക്ക് www.gift.res.in. ഫോൺ: 91 471 2596970/9746683106/ 9940077505.
പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്
തിരുവനന്തപുരം: പോളിടെക്നിക് ഡിപ്ലോമ രണ്ടാം വർഷത്തേയ്ക്കുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.polyadmission.org/let.
അപേക്ഷയിൽ തെറ്റുകൾ ഉണ്ടെങ്കിൽ CANDIDATE LOGIN ലിങ്ക് വഴി തിരുത്താം.ഓപ്ഷനുകളിൽ മാറ്റം വരുത്തുന്നതിനും,തിരുത്തലുകൾ നടത്തുന്നതിനും ഓഗസ്റ്റ് രണ്ടു വരെ അവസരമുണ്ട്.
ബി.ടെക് എൻ.ആർ.ഐ അഡ്മിഷൻ
തിരുവനന്തപുരം: സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഫലം വൈകിയതിനാൽ മൂന്നാർ കോളേജ് ഒഫ് എൻജിനിയറിംഗിൽ എൻ.ആർ.ഐ സീറ്റുകളിൽ അപേക്ഷിക്കുന്നതിനുള്ള സമയം ഓഗസ്റ്റ് ഏഴു വരെ നീട്ടി. വിവരങ്ങൾക്ക്: www.cemunnar.ac.in, 9447570122, 9447192559, 9497444392.
കരാർ നിയമനം
തിരുവനന്തപുരം: കേരളസർവകലാശാലയുടെ ബോട്ടണി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫർ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു.യോഗ്യത:ഏതെങ്കിലും ബിരുദം,ഡിപ്ലോമ ഇൻ ഫോട്ടോഗ്രഫി അല്ലെങ്കിൽ ഫോട്ടോഗ്രഫിയിലുളള ഡിഗ്രി,മൾട്ടിമീഡിയ,ആനിമേഷൻ ആന്റ് ഗ്രാഫിക്സിൽ ഒരു വർഷ പ്രവൃത്തിപരിചയം.വേതനം:21,000 (പ്രതിമാസം).വിശദവിവരങ്ങൾക്ക് കേരളസർവകലാശാല വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻസ് ലിങ്ക് സന്ദർശിക്കുക.