
തിരുവനന്തപുരം: മെഡിസെപ് പദ്ധതിയുടെ അപാകതകൾ പരിഹരിച്ചും പെൻഷൻകാരുടെ കുടുംബാംഗങ്ങളെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയും കൂടുതൽ സ്വകാര്യ ആശുപത്രികളെ പദ്ധതിയുടെ ഭാഗമാക്കിയും മെഡിസെപ് പരിഷ്‌കരിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് കൗൺസിലിന്റെ ജില്ലാ കൺവെൻഷനും സംസ്ഥാന കൺവെൻഷന്റെ സ്വാഗതസംഘ യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അഡ്‌ഹോക് കമ്മിറ്റി ജില്ലാ പ്രസിഡന്റ് ബി. ശ്രീകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സുകേശൻ ചൂലിക്കാട്, ബിനു പ്രശാന്ത്, പി. ചന്ദ്രസേനൻ, ഹരീന്ദ്രനാഥ്, സുധികുമാർ, ശരത്ചന്ദ്രൻ നായർ, ഹരിശ്ചന്ദ്രൻ നായർ, ജയകുമാർ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി ബി. ശ്രീകുമാർ (പ്രസിഡന്റ്), ഹരിശ്ചന്ദ്രൻ നായർ (സെക്രട്ടറി), മുരളിമോഹൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
ആഗസ്റ്റ് 16ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കൺവെൻഷൻ വിജയിപ്പിക്കുന്നതിന് മാങ്കോട് രാധാകൃഷ്ണൻ ചെയർമാനും പി. ചന്ദ്രസേനൻ ജനറൽ കൺവീനറുമായി 201 പേരടങ്ങുന്ന സ്വാഗതസംഘം രൂപീകരിച്ചു.