
തിരുവനന്തപുരം:നാഗപട്ടണത്തുനിന്ന് വേളാങ്കണ്ണിയിലേക്കുള്ള റെയിൽ ഗതാഗതം ഇന്നലെ അനുവദിച്ചതോടെ എറണാകുളം - നാഗപട്ടണത്തേക്കുള്ള ട്രെയിൻ വേളാങ്കണ്ണി വരെ നീട്ടിയതായി റെയിൽവേ അറിയിച്ചു. രാവിലെ 5.45ന് വേളാങ്കണ്ണിയിലെത്തുന്ന ട്രെയിനിന്റെ മടക്കയാത്ര വൈകിട്ട് 6.35നായിരിക്കും.
മുംബയ് കുദ്രുവാഡിയിൽ പാതയിരട്ടിപ്പ് ജോലികൾ നടക്കുന്നതിനാൽ ആഗസ്റ്റ് 6,7,8 തീയതികളിൽ കന്യാകുമാരിയിൽ, പൂനയിലേക്കും തിരിച്ചുമുള്ള എക്സ്പ്രസ് റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. തിരുവനന്തപുരം,നാഗർകോവിൽ എന്നിവിടങ്ങളിൽ നിന്ന് മുംബയിലേക്കുള്ള ട്രെയിനുകൾ വാഡി ,മിറാജ് സ്റ്റേഷൻ വഴി തിരിച്ചുവിടും.