
തിരുവനന്തപുരം: ഐ.ഇ.ഇ.ഇ വിമെൻ ഇൻ എൻജിനിയറിംഗ് കേരള ഘടകത്തിന്റെ ദ്വിദിന ഇന്റർനാഷണൽ ലീഡർഷിപ്പ് സമ്മേളനം ഹോട്ടൽ ഉദയ സമുദ്രയിൽ ആരംഭിച്ചു. തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി ഉദ്ഘാടനം ചെയ്തു. ‘ശാക്തീകരണം, നേതൃത്വം, സമത്വം’ എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്. വനിതാ സംരംഭകരെയും പ്രൊഫഷണലുകളെയും ശക്തിപ്പെടുത്തുക, സ്ത്രീ സംരംഭങ്ങളുടെ വിജയകരമായ മാതൃകകൾ രൂപകല്പന ചെയ്യുക എന്നിവയാണ് പരിപാടി ലക്ഷ്യമിടുന്നതെന്ന് ഐ.ഇ.ഇ.ഇ കേരള ചെയർ ഡോ.മിനി ഉളനാട്ട് പറഞ്ഞു.
ബിജുന കുഞ്ഞ്, ശാരദ ജയകൃഷ്ണൻ, ജെനിഫർ കാസ്റ്റിലോ, സുരേഷ് നായർ, ദാമോദരൻ വി.കെ, രാമലത മാരിമുത്തു, മീനാക്ഷി.കെ എന്നിവർ പങ്കെടുത്തു.