
തിരുവനന്തപുരം:കരിയം ചെല്ലമംഗലം റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ഫ്രാറ്റ് ശ്രീകാര്യം മേഖലയയുടെ സഹകരണത്തോടെ ചെല്ലമംഗലം ദേവീ ഓഡിറ്റോറിയത്തിൽ നടത്തുന്ന ക്യാമ്പ് വാർഡ് കൗൺസിലർ സി. ഗായത്രീ ദേവി ഉദ്ഘാടനം ചെയ്യും.ചെല്ലമംഗലം ദേവീ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് സുരേഷ് മംഗലത്ത് മുഖ്യാതിഥിയാകും.