തിരുവനന്തപുരം: വസ്തുവിൽ പ്രവേശിക്കുന്നതും നിർമ്മാണം നടത്തുന്നതും നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് നിലനിൽക്കെ നിർമ്മാണം നടത്താൻ ശ്രമിച്ച നടപടി പൊലീസ് ഇടപെട്ട് തടഞ്ഞു. ദേശീയ പാതയ്ക്ക് സമീപം കൊറ്റാമം പെട്രോൾ പമ്പിന് സമീപം സഹോദരങ്ങളായ എട്ട് പേർക്ക് അവകാശപ്പെട്ട എട്ട് സെന്റ് വസ്തുവിൽ അവകാശികളിൽ ഒരാൾ അനധികൃതമായി പ്രവേശിച്ച് നിർമ്മാണം നടത്താൻ ശ്രമിച്ചതാണ് പൊലീസ് ഇടപെട്ട് തടഞ്ഞത്.