1

വിഴിഞ്ഞം: ഡി.വൈ.എഫ്.ഐ സംസ്ഥാന ജാഥയ്‌ക്ക് വിഴിഞ്ഞത്ത് സ്വീകരണം നൽകി. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ജാഥാ ക്യാപ്ടനും കേന്ദ്ര കമ്മിറ്റി അംഗം ചിന്ത ജെറോം ജാഥാ മാനേജരുമായാണ് തെക്കൻ മേഖലാജാഥ രണ്ടാം ദിനത്തെ പര്യടനം വിഴിഞ്ഞത്ത് സമാപിച്ചത്.

വിഴിഞ്ഞത്ത് നടന്ന സമാപന യോഗത്തിൽ ഡി.വൈ.എഫ്.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി.തോമസ് ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്ടൻ വി.കെ. സനോജ്, മാനേജർ ചിന്ത ജെറോം, ജാഥാ അംഗങ്ങളായ എ. ഷാജർ, ഗ്രീഷ്മ അജയ് ഘോഷ്, ആർ. ശ്യാമ, സച്ചിൻ ദേവ് എം.എൽ.എ, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ഷിജൂഖാൻ, പ്രസിഡന്റ് വി. അനൂപ്, ട്രഷറർ വി.എസ്. ശ്യാമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.എം. അൻസാരി, എസ്.എസ്. നിതിൻ, ജില്ലാ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീജിത്ത് ശിവസ്, മനുകുട്ടൻ, മണിക്കുട്ടൻ, നിതിൻ രാജ്, അക്ഷയ, ജെ.ജെ. അഭിജിത്ത്, നേമം ബ്ലോക്ക് പ്രസിഡന്റ് ആഷിഖ് എന്നിവർ പങ്കെടുത്തു.