1

തിരുവനന്തപുരം : മാറനല്ലൂർ ക്രൈസ്റ്റ് നഗർ കോളേജിലെ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് ക്യാമ്പസിലെ വിവിധ ഇടങ്ങളിൽ പ്രകൃതി സൗഹൃദ പക്ഷിക്കൂടുകൾ സ്ഥാപിച്ചു.കോളേജ് ക്യാമ്പസിൽ നിന്ന് ശേഖരിച്ച പാഴ് വസ്തുകൾ ഉപയോഗിച്ച് കോളേജിലെ വിദ്യാർത്ഥികളാണ് കൂടുകൾ നിർമ്മിച്ചത്.കാമ്പസിലും ചുറ്റുമുള്ള പക്ഷികൾക്ക് തീറ്റയും വെള്ളവും ലഭ്യമാക്കാൻ സൗകര്യം ഒരുക്കിക്കൊണ്ടാണ്പക്ഷികൂടുകൾ നിർമ്മിച്ചിരിക്കുന്നത്. കോളേജ് മാനേജർ ഫാ.ഡോ.ടിറ്റോ വർഗീസ് സി.എം.ഐ.,പ്രിൻസിപ്പൽ ഡോ.ജോളി ജേക്കബ്,അദ്ധ്യാപകരായ ഡോ.കെ.പി.ഷാനന്ദ്,എസ്.തസ്നി തുടങ്ങിയവർ നേതൃത്വം നൽകി.