
വിതുര: സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ആനപ്പാറ വാർഡ്തല ഉദ്ഘാടനം ആനപ്പാറ ഗവൺമെന്റ് ഹൈസ്കൂളിൽ വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബാബുരാജ് നിർവഹിച്ചു. ആനപ്പാറ വാർഡ്മെമ്പർ വിഷ്ണു ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം ശ്രീലത, വിതുര കൃഷിഒാഫീസർ എം.എസ്. അനാമിക, ഹെഡ്മിസ്ട്രസ് ബീനാറാണി, പി.ടി.എ പ്രസിഡന്റ്ഷംന,വൈസ് പ്രസിഡന്റ് രാജേഷ്, അദ്ധ്യാപകരായ ഡോ.കെ. ഷിബു, അഭിലാഷ്, എ.ഡി.എസ് അംഗങ്ങളായ വത്സല, ദീപ എന്നിവർ പങ്കെടുത്തു.