കിളിമാനൂർ : നഗരൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ കർഷക ദിനം വിപുലമായി ആഘോഷിക്കുന്നതിനായി സ്വാഗത സംഘം രൂപീകരിച്ചു.കർഷക ദിനത്തിൽ കർഷകരെ ആദരിക്കുവാനും താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ സ്വീകരിക്കുവാനും തീരുമാനിച്ചു.കർഷകർ ആഗസ്റ്റ് 5ന് വൈകിട്ട് 5ന് മുൻപായി വെള്ള പേപ്പറിൽ അപേക്ഷ കൃഷിഭവനിൽ നൽകണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.മികച്ച നെൽ കർഷകൻ -കർഷക,മികച്ച വനിത കർഷക,മികച്ച പച്ചക്കറി കർഷകൻ, മികച്ച പട്ടിക ജാതി,പട്ടിക വർഗ കർഷക - കർഷകൻ,മികച്ച യുവ കർഷകൻ - കർഷക,മികച്ച കർഷക വിദ്യാർത്ഥി - വിദ്യാർത്ഥിനി,മുതിർന്ന കർഷക തൊഴിലാളി,മികച്ച ക്ഷീര കർഷക - കർഷകർ,മികച്ച സമ്മിശ്ര കർഷകൻ - കർഷക,മികച്ച വെറ്റില കർഷകൻ - കർഷക,മികച്ച കുരുമുളക് കർഷകൻ -കർഷക എന്നിവരെയാണ് പരിഗണിക്കുന്നത്.