p

തിരുവനന്തപുരം : രാജ്യത്ത് ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി (35) രോഗമുക്തനായി ഇന്നലെ

ആശുപത്രി വിട്ടു.

ആദ്യ കേസായതിനാൽ എൻ.ഐ.വിയുടെ നിർദ്ദേശ പ്രകാരം 72മണിക്കൂർ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകൾ നടത്തി സാമ്പിളുകൾ രണ്ടുപ്രാവശ്യവും നെഗറ്റീവായി രോഗി പൂർണ ആരോഗ്യവാനാണെന്ന് മന്ത്രി വീണാജോർജ് അറിയിച്ചു. ഇദ്ദേഹവുമായി പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളുടെ ഫലവും നെഗറ്റീവാണ്.

കഴിഞ്ഞ 12ന് യു.എ.ഇയിൽ നിന്നു വന്ന യുവാവിന് 14നാണ് മങ്കിപോക്‌സ് സ്ഥിരീകരിച്ചത്. മങ്കിപോക്‌സ് സ്ഥിരീകരിച്ച മറ്റ് രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണ്.