
കല്ലമ്പലം:'തെക്കൻ തോറ്റംപാട്ട് പാഠവും സംശോധിത പഠനവും' എന്ന പുസ്തകം മന്ത്രി ഡോ.ആർ.ബിന്ദു ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ.ഷിജുഖാന് നൽകി പ്രകാശനം ചെയ്യുന്നുതോട്ടയ്ക്കാട് ചാങ്ങാട്ട് ശ്രീഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഒ.എസ്.അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.മുതിർന്ന തോറ്റംപാട്ട് കലാകാരന്മാരായ ധർമ്മശീലക്കുറുപ്പ്,വാസുദേവക്കുറുപ്പ്,രാമചന്ദ്രൻ നായർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.കവി മണമ്പൂർ രാജൻ ബാബു,അഡ്വ.ജി. മധുസൂദനൻ പിള്ള,ഡോ.കെ.പീതാംബരൻ പിള്ള,ഡോ.എസ്.ഭാസിരാജ്,ഡോ.എം.വിജയൻ പിള്ള,ബി.പി മുരളി,ഡോ.എസ്.ബീന,എ.നഹാസ്,എ.എം.എ റഹീം,പി.ജെ.നഹാസ്,ദീപ പങ്കജാക്ഷൻ,മുകേഷ്.എം.കുറുപ്പ് എന്നിവർ പങ്കെടുത്തു.