കല്ലമ്പലം:ചാന്ദ്ര ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തേവലക്കാട് എസ്.എൻ.യു.പി.എസിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.റോക്കറ്റ് നിർമ്മാണം,റോക്കറ്റ് പ്രദർശനം, ചാന്ദ്ര ദിന ക്വിസ് മത്സരം എന്നിവ നടന്നു.യു.പി ക്വിസ് മത്സരത്തിൽ ഏഴ് ഇയിലെ കൃഷ്ണ ആർ.കൃഷ്ണ ഒന്നാം സ്ഥാനവും എൽ.പി ക്വിസ് മത്സരത്തിൽ നാല് ഇയിലെ നക്ഷത്ര ഡി.എസ് ഒന്നാം സ്ഥാനവും കരസ്ഥമാക്കി. തുടർന്ന് കുട്ടി ചാന്ദ്ര യാത്രികരുടെ ദൃശ്യാവിഷ്‌കാരവും അഭിമുഖവും നടന്നു.