തിരുവനന്തപുരം: നഗരസഭാ ഓഫീസിൽ ഓണം ഓഫറുകളുമായി നാളെ മുതൽ ബി.എസ്.എൻ.എൽ മേള നടക്കും. ബി.എസ്.എൻ.എൽ ത്രിദിന മെഗാ മേളയിൽ പുതിയ കണക്ഷൻ, റീ ചാർജ് സൗകര്യം, ഫൈബർ ടു ഹോം ബുക്കിംഗ്, ബൾക്ക് എസ്.എം.എസ് ബുക്കിംഗ്, ബി.എസ്.എൻ.എല്ലിന്റെ വിവിധ മൊബൈൽ, ലാൻഡ് ലൈൻ,എഫ്.ടി.ടി.എച്ച് കണക്ഷനുകളുടെയും, വിവിധ സ്‌പെഷ്യൽ താരിഫ് വൗച്ചറുകളുടെയും വിവരങ്ങളും മേളയിൽ ലഭിക്കുമെന്ന് ബി.എസ്.എൻ.എൽ മണക്കാട് ഡിവിഷണൽ എൻജിനിയർ സിന്ധു എസ്.എൽ അറിയിച്ചു. വിശദ വിവരങ്ങൾക്ക് സബ് ഡിവിഷണൽ എൻജിനിയർ ദിവ്യ വി. നാഥ് ( 9447790790 ), അസി. ഓഫീസ് സൂപ്രണ്ട് വി.പി. ശിവകുമാർ ( 9447056789 ), ടെലികോം ടെക്നീഷ്യൻ ജയ ലക്ഷ്മി.എസ് ( 9400641977 ) എന്നീ മൊബൈൽ നമ്പരുകളിൽ ബന്ധപ്പെടണം.