പൂവച്ചൽ: പൂവച്ചൽ കൃഷി ഭവനിൽ ചിങ്ങം ഒന്നിന് കർഷക ദിനം പ്രമാണിച്ച് മികച്ച കർഷകൻ, മികച്ച കർഷക വനിത, മികച്ച എസ്.സി കർഷകൻ,മികച്ച യുവകർഷകൻ, മികച്ച ക്ഷീരകർഷകൻ,മികച്ച കർഷക തൊഴിലാളി,മികച്ച കർഷക വിദ്യാർത്ഥി എന്നിവരെ ആദരിക്കും. യോഗ്യതയുള്ള കർഷകർ ഓഗസ്റ്റ് 8ന് മുൻപ് വെള്ളപേപ്പറിൽ ഫോട്ടോ സഹിതം അപേക്ഷിക്കണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.