
തിരുവനന്തപുരം: ഒ.ഐ.സി.സി മെമ്പർഷിപ്പ് കാമ്പെയിൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു.വിദേശമലയാളികളുടെ സംഘടനയായ ഒ.ഐ.സി.സിയിൽ വിഭാഗീയ പ്രവർത്തനങ്ങൾ ഒരിക്കലും അംഗീകരിക്കില്ല.ഐക്യത്തോടെയുള്ള പ്രവർത്തനം സംഘടനയെ കൂടുതൽ ശക്തമാക്കും.നേതാക്കളോടുള്ള ആരാധനയിൽ തെറ്റില്ല.പക്ഷേ,ഗ്രൂപ്പ് തിരിഞ്ഞുള്ള പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും സുധാകരൻ പറഞ്ഞു.ഒ.ഐ.സി.സി ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ള ആദ്യ മെമ്പർഷിപ്പ് ഏറ്റുവാങ്ങി.
കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം,ജനറൽ സെക്രട്ടറിമാരായ കെ.ജയന്ത്,ജി.എസ്.ബാബു,ജി.സുബോധൻ,ട്രഷറർ പ്രതാപചന്ദ്രൻ,ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി ചന്ദ്രൻ കല്ലട,ബിനു കുന്നന്താനം,മിഡിൽ ഈസ്റ്റ് കൺവീനർമാരായ കെ.ടി.എ.മുനീർ,കുഞ്ഞി കുമ്പള തുടങ്ങിയവർ പങ്കെടുത്തു.