കാട്ടാക്കട:കാട്ടാക്കട സുശ്രുത ആയുർവ്വേദാശുപത്രി കാട്ടാക്കട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കുമായി ആഗസ്റ്റ് ഒന്നിന് രാവിലെ 10മുതൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും.കാട്ടാക്കട ഡി.വൈ.എസ്.പി ആർ.സുരേഷ് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.സുശ്രുത എം.ഡി ഡോ.ശ്രീജാ കൃഷ്ണ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും.കാട്ടാക്കട സർക്കിൾ ഇൻസ്പെക്ടർ ശിവകുമാർ,സബ് ഇൻസ്പെക്ടർ സുനിൽ ഗോപി എന്നിവർ സംസാരിക്കും.ചടങ്ങിൽ പൊലീസ് ഉദ്യോഗസ്ഥർക്കുള്ള സൗജന്യ കർക്കിടക കിറ്റിന്റെ വിതരണം സുശ്രുത എം.ഡി ഡോ.ശ്രീജാ കൃഷ്ണ ഡി.വൈ.എസ്.പി ആർ.സുരേഷിന് കൈമാറി ഉദ്ഘാടനം ചെയ്യും.