marchum-prethishedha-yoga

കല്ലമ്പലം:വിവിധ വിഷയങ്ങളിൽ ആരോപണം ഉന്നയിച്ച് കോൺഗ്രസ് മണമ്പൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ ഓഫീസിലേയ്ക്ക് മാർച്ചും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.എം.വിൻസന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജനറൽസെക്രട്ടറിമാരായ പി.ഉണ്ണികൃഷ്ണൻ, ജോസഫ് പേരേര, ബ്ലോക്ക്‌ പ്രസിഡന്റ് ടി.പി അംബിരാജ, ജി.സത്യശീലൻ, കുളമുട്ടം സലിം, ഡോ.പി.ജെ നഹാസ്, എസ്.സുരേഷ് കുമാർ, മുൻ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ജി. ജയൻ, സോഫിയാ സലിം, അമ്പിളി പ്രകാശ്, യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്.എസ് ആരിഫ്ഖാൻ, കുളമുട്ടം ഒലീദ്, മണനാക്ക് ഷിഹാബുദ്ദീൻ, ആർ. ജയ, നെഹ് മത്ത്, സതീശൻ, അനീസ്‌ വലിയവിള, അമൽ അജി, ബാബു കോടൻവിള, മോഹനചന്ദ്രൻ നായർ, ടി. നാസർ, എസ്.നഹാസ് തുടങ്ങിയവർ പങ്കെടുത്തു.