കടയ്ക്കാവൂർ: അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത്‌ തൊഴിലുറപ്പ് മേഖലയിലെ തൊഴിലുറപ്പ് പണികൾക്ക് ഓംബുഡ്‌സ്മാന്റെ അഭിനന്ദനങ്ങൾ അറിയിച്ചു. വൈവിദ്യമാർന്ന തൊഴിലുകൾ ഏറ്റെടുത്തു പണി നടത്തിയത്തിനും കൃത്യമായി ഫയലുകൾ സൂക്ഷിക്കുന്നതിനും തൊഴിലാളികൾ നന്നായി പണിചെയ്യുന്നതിനും തൊഴിൽ സ്ഥലത്തു ഫസ്റ്റ് എയ്ഡ് കിറ്റ്, വിശ്രമകേന്ദ്രം, കുടിവെള്ളം എന്നിവ കാര്യക്ഷമമായി ഒരുക്കിയതിനും, തൊഴിലിടത്തിൽ സൂക്ഷിക്കേണ്ട രേഖകൾ കൃത്യമായി സൂക്ഷിച്ചു എന്നീ കാര്യങ്ങൾ ചൂണ്ടികാട്ടിയാണ് അഭിനന്ദനങ്ങൾ അറിയിച്ചത്.