നെടുമങ്ങാട്:ഗാന്ധിയൻ സാരഥി പത്മശ്രീ. പി. ഗോപിനാഥൻ നായർ,മുൻമന്ത്രി കെ.ശങ്കരനാരായണപിള്ള,സ്വദേശി ചെയർമാൻ വിതുര ഷഫീഖ് എന്നിവരെ അനുസ്മരിച്ചു.മൂഴി ടിപ്പു കൾചറൽ സൊസൈറ്റിയുടെയും ഗാന്ധിയൻ കർമ്മവേദിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്മരണാഞ്ജലി യുവകലാസാഹിതി നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് അഡ്വ: എസ്. ബബുലു ഉദ്ഘാടനം ചെയ്തു.സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബുവിന്റെ അദ്ധ്യക്ഷതയിൽ പുലിപ്പാറ യൂസഫ്, മുക്കി കടയിൽ സൈദത്തുബീവി, രജനി സത്യൻ, എ.റജീബ് തുടങ്ങിയവർ സംസാരിച്ചു.