
വെള്ളനാട്: ക്ഷീര കർഷകർക്കായി വെള്ളനാട് മിത്രനികേതൻ കൃഷി വിജ്ഞാന കേന്ദ്രം 'ഹൈഡ്രോപോണിക്സ് ഉത്പാദനം' എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു.ഡോ.ജി.ഗോപകുമാരൻ നായർ ഉദ്ഘാടനം ചെയ്തു.
മിത്രനികേതൻ ജോയിന്റ് ഡയറക്ടർ ഡോ.രഘു രാമദാസ് അദ്ധ്യക്ഷത വഹിച്ചു.ക്ഷീര പദ്ധതികളുടെ വിശദീകരണം ആർ.സിന്ധുവും ഹൈഡ്രോപോണിക്സ് തീറ്റപ്പുൽ കൃഷിയുടെ പദ്ധതി വിശദീകരണം കെ.വി.കെ അഗ്രിക്കൽച്ചറൽ എൻജിനീയറിംഗ് വിഭാഗം സ്പെഷ്യലിസ്റ്റ് ജി.ചിത്രയും അവതരിപ്പിച്ചു.കെ.വി.കെ മേധാവി ഡോ.ബിനു ജോൺ സാം,മിനു അൻവർ,നിഷ.എ.സലിം,അസിസ്റ്റന്റ് ഡയറക്ടർ പാർവതി കൃഷ്ണ പ്രസാദ്,ഹോർട്ടികൾച്ചറൽ സ്പെഷ്യലിസ്റ്റ് മഞ്ജു തോമസ് എന്നിവർ സംസാരിച്ചു. ഈ പദ്ധതിയിലൂടെ കർഷകർക്ക് 10000രൂപ ചെലവിൽ സ്വന്തം വീട്ടുമുറ്റത്ത് തീറ്റപ്പുൽ കൃഷി നടത്താൻ സാധിക്കും.