കല്ലമ്പലം: ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീം ആറ്റിങ്ങൽ ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ "തളിർക്കട്ടെ പുതുനാമ്പുകൾ " പദ്ധതി സംഘടിപ്പിച്ചു. കേരളത്തിലെ ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് സ്കീം ആവിഷ്കരിച്ച 'നാമ്പ് ' പദ്ധതി പ്രകാരം ഫലവൃക്ഷങ്ങളുടെ വിത്തുകളടങ്ങിയ 10 ലക്ഷം വിത്തുകൾ സംസ്ഥാനമൊട്ടാകെയുള്ള വോളന്റിയർമാർ അതിജീവനം സപ്തദിന ക്യാമ്പിൽ തയ്യാറാക്കിയിരുന്നു. ഇവ ഫലഭൂയിഷ്ഠമായ ജൈവലോലപ്രദേശങ്ങളിൽ വിതച്ച് മുളപ്പിക്കുന്ന പദ്ധതിയാണ് 'തളിർക്കട്ടെ പുതുനാമ്പുകൾ'. കെ.ടി.സി.ടി സ്കൂൾ കൺവീനർ യു. അബ്ദുൾ കലാം വിത്തുരുളകൾ ചാങ്ങാട്ട് ഏലായിൽ വിതച്ച് ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം.എസ്. ബിജോയ് അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ചെയർമാൻ എ.നഹാസ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജീർ രാജകുമാരി,വാർഡ് മെമ്പർ ദീപാ പങ്കജാക്ഷൻ, സീനിയർ പ്രിൻസിപ്പൽ എസ്.സഞ്ജീവ്, വൈസ് പ്രിൻസിപ്പൽ ബിന്ദു ഡി.എസ്, പ്രോഗ്രാം ഓഫീസർ ദീപാചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. 50 വോളന്റിയർമാർ പങ്കാളികളായ വിത്തുവിതയ്ക്കലിൽ 500 വിത്തുകളാണ് ചാങ്ങാട്ട് ഏലായിൽ വിതച്ചത്.