dr-jeemon

തിരുവനന്തപുരം:ഏഷ്യയിലെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയിൽ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജിയിലെ എപ്പിഡമോളജി വിഭാഗം ഗവേഷകനുമായ ഡോ.ജീമോൻ പന്യാംമാക്കൽ ഇടംപിടിച്ചു.ഏഷ്യൻ സയന്റിസ്റ്റ് മാഗസീനാണ് വിവിധ മേഖലയിൽ നിന്നുള്ള മികച്ച 100 ശാസ്ത്രജ്ഞരുടെ പട്ടിക എല്ലാ വർഷവും പ്രഖ്യാപിക്കുന്നത്.ബയോമെഡിക്കൽ സയൻസ് വിഭാഗത്തിലാണ് ജീമോൻ ഉൾപ്പെട്ടിരിക്കുന്നത്.കഴിഞ്ഞവർഷം രാജ്യത്തെ മികച്ച ശാസ്ത്രജ്ഞർക്കുള്ള ശാന്തിസ്വരൂപ് ഭട്നഗർ അവാർഡിനും ജീമോൻ അർഹനായിരുന്നു. ആരോഗ്യഗവേഷണ രംഗത്ത് 150ഓളം പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

നിലമ്പൂർ ഇഡിവണ്ണ സ്വദേശിയാണ്.തിരുവനന്തപുരം ഡെന്റൽ കോളേജിലെ അസി. പ്രൊഫസർ ഡോ. മൻജു സ്റ്റീഫനാണ് ഭാര്യ.വിദ്യാർത്ഥികളായ മെറിൽ,ദിയ എന്നിവർ മക്കളാണ്.