sunilkumar

കല്ലമ്പലം: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എ.എസ്.ഐ കൊല്ലം പേരയം കുമ്പളം മഴവില്ല് ഹൗസിൽ സുനിൽകുമാറാണ് (47) മരിച്ചത്. 28ന് രാവിലെയായിരുന്നു അപകടം. കൊല്ലത്ത് നിന്ന് അഞ്ചുതെങ്ങിലേക്ക് ബൈക്കിൽ ഡ്യൂട്ടിക്ക് പോകുമ്പോൾ പാളയംകുന്ന് കാറ്റാടി മുക്കിന് സമീപം കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസുമായി കൂട്ടിയിടിച്ചായിരുന്നു. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബസ് ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹെൽമെറ്റ് തെറിച്ചുപോകുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സുനിൽകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാത്രി 9 ഓടെ മരിച്ചു. ഭാര്യ: പ്രീതി. മക്കൾ: നവീൻ, നേഹ, മരിയ.