ബാലരാമപുരം: ചില സഹകരണ സംഘങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച് നിയമസഭയിൽ ഉയർന്നുവന്ന ചോദ്യങ്ങളെ പർവതീകരിച്ചും സഹകരണ മേഖല പ്രതിസന്ധിയിലാണെന്ന് വാർത്തകൾ സൃഷ്ടിച്ചും നിക്ഷേപകരിൽ ആശങ്കയുണ്ടാക്കുന്നത് നിർഭാഗ്യകരമാണെന്ന് പ്രൈമറി കോ - ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ. എ. പ്രതാപചന്ദ്രൻ അറിയിച്ചു. തെറ്റായ പ്രചാരണങ്ങളെ പ്രതിരോധിച്ച് കൂടുതൽ കരുത്താർജ്ജിക്കുന്നതിന് എല്ലാ സഹകാരികളും രംഗത്തിറങ്ങണമെന്ന് അസോസിയേഷൻ ജില്ലാ കമ്മിറ്റി വ്യക്തമാക്കി.