
നാഗർകോവിൽ: തിരുവിതാംകൂർ സേനയുടെ കുളച്ചൽ യുദ്ധവിജയ സ്മരണ പുതുക്കി കരസേന.
മാർത്താണ്ഡവർമ മഹാരാജാവ് സ്ഥാപിച്ച കുളച്ചലിലെ വിജയ സ്തൂപത്തിന് മുന്നിൽ മദ്രാസ് റെജിമെന്റ് ഒൻപതാം ബറ്റാലിയന്റെ ആദരവ് അർപ്പിച്ചു.1741ൽ മാർത്താണ്ഡവർമ മഹാരാജാവ് ഡച്ച് സേനയെ കുളച്ചലിൽ തോൽപ്പിച്ചത്തിന്റെ 281-ാമത് വാർഷിക ദിനത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.ചടങ്ങിൽ പാങ്ങോട് സൈനിക കേന്ദ്രത്തിലെ കമാൻഡർ ലഫ്. കേണൽ ലളിത് ശർമ്മ വിജയ സ്തൂപത്തിന് അഭിവാദ്യമർപ്പിച്ചു.കന്യാകുമാരി ആർ.ഡി.ഒ ശിവ പ്രിയ, തക്കല ഡി.വൈ.എസ്.പി തങ്കരാമൻ എന്നിവരും പങ്കെടുത്തു.