തിരുവനന്തപുരം: സ്‌കൂൾ പാചക തൊഴിലാളികളുടെ പണിയെടുത്ത കൂലിയും ഏപ്രിൽ,മേയ് മാസങ്ങളിലെ അവധിക്കാല അലവൻസും ഉടൻ വിതരണം ചെയ്‌തില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സംയുക്ത പ്രക്ഷോഭം നടത്തുമെന്ന് എ.ഐ.ടി.യു.സി സംസ്ഥാനസെക്രട്ടറി എലിസബത്ത് അസീസി പറഞ്ഞു. എ.ഐ.ടി.യു.സി,ഐ.എൻ.ടി.യു.സി യൂണിയനുകളുടെ നേതൃത്വത്തിൽ മന്ത്രി വി.ശിവൻകുട്ടിയുടെ വസതിക്കു മുന്നിൽ സംയുക്തമായി സംഘടിപ്പിച്ച സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂൾ പാചകതൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.ഹബീബ് സേഠ് അദ്ധ്യക്ഷത വഹിച്ചു.വിൻസെന്റ് എം.എൽ.എ,സ്‌കൂൾ പാചകതൊഴിലാളി യൂണിയൻ സംസ്ഥാന ജനറൽസെക്രട്ടറി പി.ജി മോഹനൻ,ആലീസ് തങ്കച്ചൻ,സി.യു.ശാന്ത,ബാബു കടമക്കുടി തുടങ്ങിയവർ പ്രസംഗിച്ചു.