തിരുവനന്തപുരം: കേരള സർവകലാശാല എംപ്ളോയ്മെന്റ് ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്ററിന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 15ന് സൗജന്യ പ്ളേസ്മെന്റ് ഡ്രൈവ് നടത്തും. എച്ച്.ഡി.എഫ്.സി ലൈഫ് ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ്,​ബൈജൂസ് ട്യൂഷൻ സെന്റർ,​ ലൈഫ് കെയർ പ്രൈവറ്റ് ലിമിറ്റഡ്,​ എച്ച്.ഡി.ബി ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലെ 184 ഒഴിവുകളിലേക്കുള്ള ഡ്രൈവിൽ എസ്.എസ്.എൽ.സി, പ്ളസ് ടു,​ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം.