ll

വർക്കല : പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയവരിൽനിന്നും തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് വോയ്സ് ഒഫ് വർക്കല മെരിറ്റ് അവാർഡും ക്യാഷ് അവാർഡും വിതരണം ചെയ്തു.എസ്.ആർ മിനി ഒാഡിറ്റോറിയത്തിൽ നടന്ന അവാർഡ് വിതരണവും അനുമോദിക്കൽ ചടങ്ങും അഡ്വ.വി.ജോയ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.വോയ്സ് ഒഫ് വർക്കല ചെയർമാൻ അഡ്വ.എസ്.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു.

പ്ലസ് ടു വിജയികളിൽ നിന്ന് തിരഞ്ഞെടുത്ത ആദ്യത്തെ 20 റാങ്കുകാർക്കും,സി.ബി.എസ്.സി പത്താം ക്ലാസ്സ് പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച നക്ഷത്ര.എസ് നും അവാർഡുകൾ നൽകി.സാംസ്കാരികപ്രവർത്തകനായ ഞെക്കാട് രാജ്,അദ്ധ്യാപകനായ എൻ.കൃഷ്ണൻകുട്ടി വ്യാപാരിയായ ഷാഹുൽ ഹമീദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.വോയ്സ് ഒഫ് വർക്കലയുടെ ജനറൽ കൺവീനർ ബി.ജോഷി ബാസു,കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ.ചന്ദ്രമോഹൻ,കേരളാ യൂണിവേഴ്സിറ്റി മുൻ സി.ഡി.സി ഡയറക്ടർ ഡോ.എം.ജയപ്രകാശ്,ബി.സുരേന്ദ്രൻ,പി.രവീന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.