കിളിമാനൂർ: കിളിമാനൂർ ബാറിന് സമീപം മദ്യപ സംഘം അക്രമം നടത്തുന്ന വിവരം അറിഞ്ഞെത്തിയ പൊലീസുകാർക്ക് നേരെ ആക്രമം നടത്തിയ പ്രതികൾ പിടിയിൽ. തട്ടത്തുമല നെടുമ്പാറ ലക്ഷം വീട് കോളനിയിൽ വിനോദ് (41), ചരുവിള പുത്തൻവീട്ടിൽ അനീഷ് (34), സുജ ഭവനിൽ സുജീഷ് (31), വട്ടപ്പച്ച കുന്നുവിള വീട് അഭിലാഷ് (24), നെടുമ്പാറ ലക്ഷം വീട്ടിൽ സുമേഷ് (29), വണ്ടന്നൂർ മണിലാൽ മന്ദിരത്തിൽ മണിലാൽ (33) എന്നിവരെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി 11നായിരുന്നു സംഭവം. അക്രമികൾ പൊലീസ് ഉദ്യോഗസ്ഥനായ കിരണിനെ ഉപദ്രവിക്കുകയായിരുന്നു. കൈക്ക് പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. ഡി.വൈ.എസ്.പി സുനീഷ് ബാബുവിന്റെ നിർദ്ദേശാനുസരണം ഐ.എസ്.എച്ച്.ഒ സനൂജ്, എസ്.ഐ വിജിത് കെ. നായർ, എ.എസ്.ഐ ഷാജു,സി.പി.ഒമാരായ ശ്രീരാജ്,പ്രിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.