classmates

കഴക്കൂട്ടം: കണിയാപുരം മുസ്ളിം ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ക്ളാസ്‌മേറ്റ്സിന്റെ (1982 – 86 ബാച്ച് ) രണ്ടാം വാർഷികാഘോഷവും കുടുംബ സംഗമവും അവാർഡ് ദാനവും അദ്ധ്യാപകരെ ആദരിക്കലും ഇന്ന് വൈകിട്ട് നാലിന് കഴക്കൂട്ടം അൽ സാജിൽ നടക്കും. തുടർന്ന് വൈകിട്ട് 6.30ന് കരിച്ചാറ എ.കെ. ഷാജിയുടെ അദ്ധ്യക്ഷതയിൽ ഡോ. രാജേന്ദ്രൻ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. മുൻ അദ്ധ്യാപകരായ ശ്രീധരൻ നായർ, ജുബൈറാ ബീവി, രാധാ ബായ്അമ്മ എന്നിവരെ ആദരിക്കും. എം.എൻ. ഷെഫീക്ക് റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്ന് കലാപരിപാടികൾ നടക്കും. ജീവിതശൈലീരോഗങ്ങളെക്കുറിച്ച് ഡോക്ടർമാരായ രാജേന്ദ്രൻ,സാദിഖ്,നജീബ് എന്നിവർ ക്ളാസുകൾ നയിക്കും.എസ്.പി മുഹമ്മദ് ഷാഫി മുഖ്യ പ്രഭാഷണം നടത്തും.