തിരുവനന്തപുരം:ശ്രീകാര്യം വാർഡിലെ എസ്.എസ്.എൽ.സി-പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ശ്രീകാര്യം മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു.വാർ‌ഡ് പ്രസിഡന്റ് ആലംകോട് സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ പ്രൊവിഷണൽ കോൺഗ്രസ് സംസ്ഥാന പ്രസി‌ഡന്റ് എസ്.എസ് ലാൽ കുട്ടികൾക്ക് അവാ‌ർഡുകൾ വിതരണം ചെയ്തു.അഡ്വ.എം.എ വാഹീദ്, കമ്പറ നാരായണൻ,കടകംപള്ളി ഹരിദാസ്,ബോസ് ഇടവിള,അണിയൂർ പ്രസന്നകുമാർ,ആന്റണി ആൽബർട്ട്,രാധാകൃഷ്ണൻ നായർ തുടങ്ങിയവർ‌ സംസാരിച്ചു.