തിരുവനന്തപുരം: ആറ്റുകാൽ ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങ് ആഗസ്റ്റ് 4ന് നടക്കും. പുലർച്ചെ 5.40നും 6നും ഇടയിൽ ക്ഷേത്രതന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിലായിരിക്കും ചടങ്ങുകൾ. പുലർച്ചെ 3.30ന് നിർമ്മാല്യ ദർശനത്തിന് ശേഷം ഉഷഃപൂജയും ദീപാരാധനയും നടക്കും. ക്ഷേത്രത്തിന് മുന്നിൽ നിന്ന് കതിർക്കുലകൾ എഴുന്നള്ളിച്ച് ശ്രീകോവിലിന് മുന്നിലെ നമസ്‌കാര മണ്ഡപത്തിൽ കൊണ്ടുവന്ന് പൂജകൾ ചെയ്യുന്നതോടെ ചടങ്ങുകൾ പൂർത്തിയാകും. ചടങ്ങിൽ പങ്കെടുക്കുന്നതിനും കതിർപ്രസാദം ലഭിക്കുന്നതിനും ഭക്ത‌ർക്ക് ക്ഷേത്ര കൗണ്ടറിൽ നിന്ന് ഓൺലൈനായും (www.attukal.org) രസീതുകൾ ലഭിക്കും.