തിരുവനന്തപുരം: കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 120ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും കേരള കാർട്ടൂൺ അക്കാഡമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന കാർട്ടൂൺ ശില്പശാലയും പ്രദർശനവും ഇന്ന് രാവിലെ 11ന് അയ്യങ്കാളി ഹാളിൽ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ഉദ്ഘാടനം ചെയ്യും. വിഖ്യാത കാർട്ടൂണിസ്റ്റുകളുടെ 75ഓളം കാർട്ടൂണുകൾ ഉൾപ്പെടുത്തിയുള്ള പ്രദർശനവും ശില്പശാലയും ഇന്നും നാളെയുമായി കോവളം സാഗര ഹോട്ടലിലാണ് നടക്കുക. റീഡേഴ്‌സ് ഡൈജസ്റ്റ് മുൻ എഡിറ്റർ മോഹൻ ശിവാനന്ദ്, കാർട്ടൂണിസ്റ്റുകളായ ശേഖർ ഗുരേര, മൃത്യുഞ്ജയ് ചിലവേരു, സജീവ് തുടങ്ങിയവരടക്കം 35ഓളം കാർട്ടൂണിസ്റ്റുകൾ പങ്കെടുക്കും. മുതിർന്ന കാർട്ടൂണിസ്റ്റുകളായ സുകുമാർ, പി.വി.കൃഷ്ണൻ എന്നിവരെ ആദരിക്കും.