1

പൂവാർ: പൂവാർ ബത്ത്ലഹേം ഫുട്ബാൾ കോർട്ടിൽ നടന്ന ക്ലാസ്‌മേ​റ്റ്സ് ഗ്രൂപ്പ് യുണൈ​റ്റഡ് ചർച്ച് ഇന്റർനാഷണൽ മെത്രാപ്പൊലിത്ത ഡോ. പനതപുരം മാത്യൂ സാം ഉദ്ഘാടനം ചെയ്തു. കൺവീനർ എൽ. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ബിജു ഡോ. പനതപുരം മാത്യൂ സാമിനെ പൊന്നാട അണിയിച്ചു. ദിനേഷ് കുമാർ,സിൽവി എന്നിവർ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. രാജീവ് ജോൺസ്,സുനിൽ,സാബു.ഡി,സുധാ ഗ്ലാഡിസ്,ഷെർജിൻ,റജിനാൾഡ്,റ്റി.ജോസ് എന്നിവർ സംസാരിച്ചു.ഷാനി.എസ്.എസ്,സൗമ്യ.എ.എസ്,ആതിര.എസ്.രാജ്,ശുഭ,സ്‌നേഹാ രാജീവ്,ശ്രുതി,ജിൻസി,പ്രിയ.കെ.പി എന്നിവരെ ആദരിച്ചു.