കിളിമാനൂർ:ആളില്ലാത്ത വീട് കുത്തി തുറന്ന് മോഷണം നടത്തിയ പേടികുളം ലക്ഷം വീട്ടിൽ ഷാനവാസ് (32),പുളിമാത്ത് ലക്ഷം വീട്ടിൽ സുധീഷ് (33)എന്നിവരെ അറസ്റ്റു ചെയ്തു.കാരേറ്റ് ചന്തയ്ക്ക് സമീപത്തെ അനുപമയുടെ പാലാഴി എന്ന വീടിന്റെ വാതിൽ കുത്തിത്തുറന്നാണ് വെങ്കല നിലവിളക്കുകളും തട്ടവും സ്റ്റൗവും മോഷ്ടിച്ചത്.ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെ നിർദ്ദേശാനുസരണം ഐ.എസ്.എച്ച്.ഒ സനൂജ്,എസ്.ഐ വിജിത്.കെ.നായർ,എ.എസ്.ഐ ഷാജു,സി.പി.ഒമാരായ ശ്രീരാജ്,കിരൺ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.