
കാട്ടാക്കട:കാട്ടാക്കട ബസ് ഡിപ്പോ തരം താഴ്ത്തിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി ജനപ്രതിനിധികൾ നടത്തിയ ഉപവാസ സമരം ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗംപി.കെ.കൃഷ്ണദാസ്. ഉദ്ഘാടനം ചെയ്തു.കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ ഉൾപ്പടെ 51 ജനപ്രതിനിധികൾക്ക് ഷാൾ അണിയിച്ചാണ് ഉദ്ഘാടനം നിർവഹിച്ചത്.കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്തശ്രീകുമാറിന്റെ നേതൃത്വത്തിൽ വിളവൂർക്കൽ,വിളപ്പിൽ,മലയിൻകീഴ്,പള്ളിച്ചൽ, കള്ളിക്കാട്,പൂവച്ചൽ,മാറനല്ലർ കാട്ടാക്കട എന്നീ പഞ്ചായത്തിലെ ജനപ്രതിനിധികളാണ് ഉപവാസ സമരത്തിൽ പങ്കെടുത്തത്.സമാപന സമ്മേളനം ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് തിരുനെല്ലിയൂർ സുധീഷ് അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ചെറുകോട് അനിൽനേതാക്കളായ മുക്കം പാലമൂട് ബിജു, മലയിൽ കീഴ് രാധാകൃഷ്ണൻ,പള്ളിച്ചൽ ബിജു,വെള്ളനാട് അനി,കള്ളിക്കാട് രാധാകൃഷ്ണൻ പൊറ്റയിൽ സുധീഷ്,പൊട്ടൻകാവ് മണി,സന്തോഷ് കുമാർ,കാട്ടാക്കട ഹരി,തൂങ്ങാംപാറ ബാലകൃഷ്ണൻ,ശ്രീകുമാർ ,കാട്ടാക്കട രതീഷ്,ജലജാബിക,അജി,രാജീവൻ,രതീഷ് എന്നിവർ സംസാരിച്ചു.