തിരുവനന്തപുരം: വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ ടെക്സ്‌റ്റൈൽ ടെക്‌നോളജി വിഭാഗത്തിലെ താത്കാലിക ഒഴിവിലേക്കുളള അഭിമുഖം ആഗസ്റ്റ് 3ന് രാവിലെ 10ന് കോളേജിൽ നടത്തും. ട്രേഡ്സ്മാൻ തസ്തികയിൽ രണ്ടും ഇൻസ്ട്രക്ടർ, ഡെമോൻസ്‌ട്രേറ്റർ തസ്തികകളിൽ ഓരോ ഒഴിവുകളുമാണുള്ളത്. വിശദവിവരങ്ങൾ കോളേജിന്റെ വെബ്‌സൈറ്റായ www.cpt.ac.ശിൽ ലഭ്യമാണെന്നും കോളേജ് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2360391.