തിരുവനന്തപുരം: അരുവിക്കര തോട്ടത്തിൻകടവ് മൂഴി മൈലോം പാലത്തിന് 9.40 കോടിയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. അരുവിക്കരയിലെ ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു കരമനയാറിന് കുറുകെയുള്ള തോട്ടത്തിൻകടവ് മൂഴിമൈലോം പാലം. അരുവിക്കര പഞ്ചായത്തിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുന്ന പാലമാണിത്. പ്രശസ്തമായ ജി.വി. രാജ സ്‌കൂളിലെത്താൻ ഈ പാലം വരുന്നതോടെ എളുപ്പമാകും. പാലത്തിന്റെ റിവൈസ്ഡ് എസ്റ്റിമേറ്റ് അംഗീകരിച്ചാണ് 9.40 കോടിയുടെ ഭരണാനുമതി നൽകിയത്.