
നെടുമങ്ങാട്: സ്വാതന്ത്ര്യ സമര സേനാനിയും എഴുത്തുകാരനും പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവുമായ വെമ്പായം കൊഞ്ചിറ നെടുവേലി ഭാവനയിൽ പി.ജി.സുകുമാരൻ നായർ (90, തേക്കട സുകുമാരൻ നായർ) നിര്യാതനായി. ആദ്യകാലത്ത് കമ്യൂണിസ്റ്റു പാർട്ടിയുടെ നെടുമങ്ങാട് താലൂക്ക് കമ്മിറ്റി അംഗമായിരുന്നു. വെമ്പായം ഗ്രാമപഞ്ചായത്തിലെ പെരുംകൂർ വാർഡ് മെമ്പറായും സി.പി.ഐ ജില്ലാ കൗൺസിൽ അംഗമായും നെടുമങ്ങാട് മണ്ഡലം കമ്മിറ്റി അംഗമായും ദീർഘകാലം പ്രവർത്തിച്ചു.അഖിലേന്ത്യ കിസാൻ സഭയുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. കേരകർഷക സംഘത്തിന്റെ ജില്ലാ സെക്രട്ടറി,സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. കേരകർഷക മാസികയുടെ പത്രാധിപരായിരുന്നു.സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടും ഇടതു സമരങ്ങളുമായി ബന്ധപ്പെട്ടും ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്.ഭാര്യ:ശാന്തകുമാരി അമ്മ.മക്കൾ:
എസ്.എസ് .സുനിൽകുമാർ (വെമ്പായം സർവീസ് സഹകരണ ബാങ്ക് കന്യാകുളങ്ങര ബ്രാഞ്ച് മാനേജർ), സൂരജ്കുമാർ (മെട്രോ വാർത്ത). മരുമക്കൾ:ആർ. ദീപപ്രിയ (പി.എസ്.സി ഓഫീസ് എ.എസ്.ഒ), അപർണിമ (ലക്ഷ്യ ട്രെയിനിംഗ് സെന്റർ).