തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖല യൂണിയന് കഴിഞ്ഞവർഷം 1095 കോടി രൂപയുടെ റെക്കാഡ് വിറ്റുവരവ്. ഇൗ വർഷം ഇത്1203 കോടി രൂപയാക്കി കൂട്ടുമെന്ന് മേഖലായൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ. ഭാസുരാംഗൻ പറഞ്ഞു. മികച്ച നേട്ടം കൈവരിച്ച യൂണിറ്റുകൾക്കുള്ള ഉപഹാര വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതൽ വില്പന കൈവരിച്ച കൊല്ലം ഡെയറിക്കും, ഏറ്റവും കൂടുതൽ വളർച്ച കൈവരിച്ച പത്തനംതിട്ട ഡെയറിക്കും വേണ്ടി മാർക്കറ്റിംഗ് വിഭാഗം മേധാവികൾ ഉപഹാരം ഏറ്റുവാങ്ങി. അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി അംഗം കെ.ആർ. മോഹനൻ പിള്ള, മാനേജിംഗ് ഡയറക്ടർ. ഡി.എസ്. കോണ്ട എന്നിവർ സംബന്ധിച്ചു.