
തിരുവനന്തപുരം: തൃശൂരിൽ നിന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് എത്തിയത് സ്വകാര്യ ഹെലികോപ്ടറിൽ. പ്രമുഖ വ്യവസായിയുടെ കോപ്ടറിലാണ് മുഖ്യമന്ത്രിയും പത്നി കമലയും ഉച്ചയ്ക്ക് രണ്ടരയോടെ ഗോൾഫ് ക്ലബിനടുത്തുള്ള സ്വകാര്യ ഹെലിപാഡിൽ ലാൻഡ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറും ഒപ്പമുണ്ടായിരുന്നു.
തൃശൂരിൽ സ്വകാര്യ വാർത്താ ചാനലിന്റെ സംവാദ പരിപാടി ഉദ്ഘാടനം ചെയ്ത ശേഷമാണ് മുഖ്യമന്ത്രി കോപ്ടറിൽ തലസ്ഥാനത്ത് എത്തിയത്. കഴിഞ്ഞ ദിവസം പൊലീസിന്റെ സുരക്ഷാ വലയം ഭേദിച്ച് കൊച്ചിയിൽ യൂത്ത് കോൺഗ്രസുകാർ മുഖ്യമന്ത്രിയുടെ കാറിന്റെ ചില്ലിൽ ഇടിച്ചത് വൻ സുരക്ഷാ വീഴ്ചയായി വിലയിരുത്തിയിരുന്നു.