photo

പാലോട് : വേതന വർദ്ധനവും ക്ഷേമ പദ്ധതികളും നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നാലു മാസമായി സമരം തുടരുന്ന ബ്രൈമൂർ എസ്റ്റേറ്റ് തൊഴിലാളികൾക്ക് ഭക്ഷ്യധാന്യ കിറ്റുകളും അർബുദ ബാധിതർക്ക് ചികിത്സാ സഹായവും എത്തിച്ച് നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാർ മാതൃകയായി. സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച എൻ.എസ്.എസ് സ്റ്റേറ്റ് ഓഫീസർ ഡോ.ആർ.എൻ. അൻസറിനെ ബ്രൈമൂർ എസ്റ്റേറ്റിൽ സമരസമിതിയും സി.പി.ഐ പ്രവർത്തകരും ചേർന്ന് ആദരിച്ചു. എസ്.ടി. ബിജുവിന്റെ അദ്ധ്യക്ഷതയിൽ എച്ച് സുദർശനൻ സ്വാഗതം പറഞ്ഞു. മനോജ്.ടി.പാലോട് ,ബീനാ അജ്മൽ ,എൻ.എസ്.എസ് ജില്ലാ ഓഫീസർ അനീഷ്, സമരസമിതി കൺവീനർ ഐസക് എന്നിവർ പങ്കെടുത്തു.